KeralaLatest News

മലപ്പുറത്ത് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ മലപ്പുറത്ത് അറസ്റ്റില്‍. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലാണ് ഇവർ ഇത് പ്രചരിപ്പിച്ചത്.  കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും, വീഡിയോകളും പ്രചരിപ്പിക്കുന്നത് കണ്ടെത്തി തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി.ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലപ്പുറം മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സലീമിനെയാണ് ഇന്ന് പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ പി.വിഷ്ണു അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയല്‍ ഗ്രൂപ്പുണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. അതോടൊപ്പം നിരവധി കുട്ടികളുടെ ലൈംഗിക ദ്യശ്യങ്ങള്‍ പ്രതി പ്രചരിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ഇയാള്‍ പൂക്കോട്ടുംപാടം ടൗണില്‍ വ്യാപാര സ്ഥാപനം നടത്തി വരികയാണ്. ഇയാള്‍ക്ക് പുറമെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെ പൊന്നാനി മേഖലയില്‍ നിന്നും കൂടിഅറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഈ ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ മാത്രം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. മലപ്പുറം ജില്ലയിലെ 69 സ്ഥലങ്ങള്‍ പൊലീസ് പരിശോധന നടത്തി.

read also: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന് അമേരിക്ക

പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്, ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധക്കായി അയച്ചിട്ടുണ്ട്.എടക്കര സ്വദേശി, പൊന്നാനിയില്‍ രണ്ടു കേസുകളിലായി വെസ്റ്റ് ബംഗാള്‍ സ്വദേശി, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കെതിരെയുമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. പോക്‌സോ നിയമപ്രകാരവും ഐ.ടി ആക്‌ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button