ഡല്‍ഹി: ഹത്രാസ് കൊലപാതക കേസ് രാഷ്ട്രീയവത്കരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങൾക്കെതിരെ ബിജെപി നേതാവ് രമണ്‍ സിംഗ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ പീഡനത്തിനിരയായ പതിനാലുകാരിയുടെ നീതിക്കായി ഒരുമിച്ച് പോരാടാന്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ മദ്യം കഴിപ്പിച്ച ശേഷം പീഢനത്തിന് ഇരയാക്കിയിരുന്നു.
പെണ്‍കുട്ടിക്ക് നീതി നല്‍കുന്നതിന് പകരം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സംഭവം മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഹത്രാസില്‍ നിന്നും മടങ്ങിയെങ്കില്‍, അനുകമ്പ യാഥാര്‍ത്ഥ്യമാണെങ്കില്‍ ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛത്തീസ്ഗഢിലെ പെണ്‍കുട്ടികളുടെ വേദന കോണ്‍ഗ്രസ്സിന് നിസ്സാരമാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ആരോപിച്ചിരുന്നു.
നിരവധി ശ്രമങ്ങള്‍ക്ക് ശേഷം ഹത്രാസ് സന്ദര്‍ശിച്ച രാഹുലിന്റെയും പ്രിയങ്കയുടെയും നടപടി കേവലം രാഷ്ട്രീയം മാത്രമാണെന്ന് ബിജെപി ആരോപിച്ചു. ഛത്തീസ്ഗഢില്‍ നടന്നത് നിസ്സാരമായ ബലാത്സംഗമാണെന്ന കോണ്‍ഗ്രസ്സ് മന്ത്രി ശിവ് ദഹാരിയയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.
ഇത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മനോവൈകൃതമാണ് വ്യക്തമാക്കുന്നത്. മന്ത്രി പറഞ്ഞ അഭിപ്രായം രാഹുല്‍ ഗാന്ധി പഠിപ്പിച്ചു വിട്ടതാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഛത്തീസ്ഗഢിന് ഇത്തരം സ്ത്രീവിരുദ്ധന്മാരില്‍ നിന്നും എന്നാണ് മോചനമനെന്നും രമണ്‍ സിംഗ് ചോദിച്ചു.
Post Your Comments