കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത പത്തോളം പിപിഇ കിറ്റുകളില്‍ ചോരക്കറ. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് കിറ്റുകളിൽ ചോരക്കറ കണ്ടത്. നേരത്ത ഉയോഗിച്ച കിറ്റുകളാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഉപയോഗിച്ചശേഷം കഴുകി വീണ്ടും പായ്ക്കുചെയ്ത് എത്തിച്ചതാകാം എന്നാണ് സൂചന. പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം ഗൗരവമായാണ് എടുക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമന്റെ അനധികൃത ഇടപെടലുകൾ: ജീവനക്കാർക്കിടയിൽ അമർഷം
കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ്. പായ്ക്കുചെയ്ത പിപിഇ കിറ്റുകള്‍ തിരുവനന്തപുരത്ത് കേന്ദ്രീകൃത രീതിയില്‍ വാങ്ങുകയും അവ വിതരണം ചെയ്യുകയും മാത്രമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ചെയ്യുന്നത്. സംഭവത്തിൽ കോര്‍പ്പറേഷന് ഇതില്‍ ഉത്തരവാദിത്വമില്ലെന്നാണ് വാദം.
Post Your Comments