KeralaCinemaMollywoodLatest NewsNewsEntertainment

“ഞാൻ സർക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്” : ആത്മഹത്യശ്രമം നടത്തുന്നതിന് മുൻപ് ആര്‍.എല്‍.വി.രാമകൃഷ്ണന്റെ കുറിപ്പ്

തൃശൂര്‍: ആത്മഹത്യശ്രമം നടത്തുന്നതിന് മുൻപ് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു.

“കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറൽ ആണ്. അവരുമായി ഞാൻ 8 ഓളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതൽ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാൻ വിളിച് സംസാരിച്ചതടക്കം ഫോൺ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്.”,രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം :

https://www.facebook.com/rlv.ramakrishnan/posts/3297309450388163

നൃത്ത വിദ്യാലയമായ കലാക്ഷേത്രയില്‍ നിന്നും  വിഷം കഴിച്ച നിലയിലാണ് രാമകൃഷ്ണനെ കണ്ടെത്തിയത്.അദ്ദേഹത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button