KeralaLatest NewsNews

‘സി.പി.എം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ല’: മുന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാറിന്റെ പിതാവ്

തട്ടിപ്പ് പണം എവിടെയെന്ന് പാര്‍ട്ടിക്കറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ച് മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാറിന്‍റെ പിതാവ് രാമകൃഷ്ണന്‍. സി.പി.എം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും തട്ടിപ്പ് പണം എവിടെയെന്ന് പാര്‍ട്ടിക്കറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എ.സി.മൊയ്തീന്‍, സി.കെ.ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാര്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണെന്നും രാമകൃഷ്ണൻ പറഞ്ഞു.

Read Also: ഇന്ത്യയിൽ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ല

അതേസമയം, കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ. നിക്ഷേപകർക്ക് 38.75 കോടി രൂപ മടക്കിനല്‍കിയെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ട ഫിലോമിനയ്ക്ക് 4.60 ലക്ഷം തിരികെ നല്‍കിയെന്നും മകന്‍റെചികില്‍സയ്ക്ക് പണം ചോദിപ്പോഴും നല്‍കിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇതുസംബന്ധിച്ച ജോയിന്‍റെ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button