Latest NewsNewsEntertainment

മുറിവേറ്റവനോടൊപ്പം; കലാകാരൻ രാമകൃഷ്ണൻ ചേട്ടന് ഐക്യദാർഢ്യം; ലളിതമായി കല്ലുവച്ച നുണ പറഞ്ഞതാരാണ് എന്നൊക്കെ സമൂഹത്തിന് മനസ്സിലായെന്ന് നന്ദു മഹാദേവ; ഈ ചെറുപ്പക്കാരന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങടെ കാഴ്ചയിൽ പറയനാണ്..! ഞങ്ങടെ കാഴ്ചയിൽ ഞങ്ങളെപ്പോലെ മനുഷ്യനാണ്

ക്യാൻസറെന്ന രോ​ഗത്തിന് മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ പോരാടി സമൂഹത്തിന് മുന്നിൽ മാതൃകയായ വ്യക്തിയാണ് നന്ദു മഹാദേവ. വീണ് പോയെന്ന് തോന്നിയിടത്തു നിന്നെല്ലാം മനക്കരുത്തോടെ പിടിച്ചു കയറുന്ന നന്ദുവിന്റെ ഇച്ഛാശക്തി കണ്ട് പലപ്പോഴും സോഷ്യൽ മീഡിയ കയ്യടിച്ച് നിന്നിട്ടുണ്ട്.

ഇപ്പോൾ അവസരം നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച കലാകാരൻ ആർഎൽവി രാമകൃഷ്ണന് അകമഴിഞ്ഞ പിന്തുണ നൽകി കൊണ്ടാണ് നന്ദു എത്തിയിരിയ്ക്കുന്നത്.

നിങ്ങടെ കാഴ്ചയിൽ പറയനാണ്..! ഞങ്ങടെ കാഴ്ചയിൽ ഞങ്ങളെപ്പോലെ മനുഷ്യനാണ്.. കലാകാരനാണ്..! മുറിവേറ്റ മനസ്സിനൊപ്പം എന്നാണ് നന്ദു എഴുതിയിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം

 

പ്രിയപ്പെട്ട കലാകാരൻ രാമകൃഷ്ണൻ ചേട്ടന് ഐക്യദാർഢ്യം…! ലളിതമായി കല്ലുവച്ച നുണ പറഞ്ഞതാരാണ് എന്നൊക്കെ സമൂഹത്തിന് മനസ്സിലായിട്ടുണ്ട്..
ജാതീയതയും വർണ്ണ വെറിയും ആധിപത്യ മനഃസ്ഥിതിയും ഒക്കെ മനസ്സിൽ കൊണ്ടു നടക്കുന്ന കാളവണ്ടി യുഗത്തിൽ കിടക്കുന്ന പഴയ തലമുറയിലെ അപൂർവ്വം ചില മനുഷ്യർ ഇപ്പോഴും ഇവിടെയുണ്ട്…

സാമൂഹികമായും സാംസ്കാരികമായും ഒക്കെ എത്ര ഉയർന്ന നിലയിൽ ആണെന്ന് അഭിനയിച്ചാലും അവരുടെ ഉള്ളിലെ അവിഞ്ഞ മനസ്ഥിതി ഇടയ്ക്കിടയ്ക്ക് തള്ളിത്തള്ളി പുറത്തു വന്നുകൊണ്ടിരിക്കും…

അത്തരം ആൾക്കാർ അങ്ങ് മുകളിലോട്ട് പോകുന്നത് വരെ ഇത്തരം ഉച്ചനീചത്വങ്ങൾ ഇനിയും നമ്മൾ കേൾക്കേണ്ടി വരും ഇതുപോലെ പലരും വേദന അനുഭവിക്കേണ്ടിയും വരും..!
ഇതൊന്നും സാമാന്യ ബോധമുള്ള ഒരു മലയാളിയ്ക്കും ഇഷ്ടമാകുന്നില്ല എന്ന് നിങ്ങൾ മനസ്സിലാക്കുക…

ജാതി മത ലിംഗ വർണ്ണ ഭേദമില്ലാത്ത ഒരു മനസ്സാണ് ഞങ്ങൾക്കുള്ളത്… നിങ്ങടെ കാഴ്ചയിൽ പറയനാണ്..! ഞങ്ങടെ കാഴ്ചയിൽ ഞങ്ങളെപ്പോലെ മനുഷ്യനാണ്.. കലാകാരനാണ്..!
മുറിവേറ്റ മനസ്സിനൊപ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button