ലക്‌നൗ: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹാത്രസിലേക്ക് പോകാന്‍ അനുമതി നൽകി യോഗി സർക്കാർ. ഹാത്രസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അഞ്ചുപേര്‍ക്കാണ് അനുമതി. ഉത്തര്‍പ്രദേശ് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ നോയിഡയില്‍ തടഞ്ഞിരുന്നു. രാഹുലിന്റേയും പ്രിയങ്കയുടേയും വാഹനം ടോള്‍ ഗേറ്റില്‍ നിന്ന് പുറപ്പെട്ടു.
Read Also: തൊഴില്‍ രഹിത പുരുഷന്മാര്‍ക്ക് ലൈംഗികത ആവശ്യം; വിവാദ പരാമര്‍ശങ്ങളുമായി കട്‌ജ
ഉത്തർപ്രദേശ് ഡിജിപി ഹാത്രസിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടംബത്തെ കണ്ടു. ഹാത്രസ് പോലീസിന് വീഴ്ചയുണ്ടായെന്ന് ഡിജിപി അവിനാഷ് അവസ്തി പറഞ്ഞു. എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി മൃതദേഹം നിര്‍ബന്ധിച്ച് സംസ്കരിച്ചതില്‍ ജില്ലാ മജിസ്ട്രേറ്റിനെതിരെ പരാതി ഉയര്‍ന്നു. അതേസമയം അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഹാത്രസ് എസ്.പി വിക്രാന്ത് വീര്‍, ഡി.എസ്.പി റാം ശബ്ദ് ഉള്‍പ്പെടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥരെ സസ്‍പെന്‍ഡ് ചെയ്തു.
Post Your Comments