ന്യൂയോർക്ക് : കോവിഡിന് വളരെ ഗൗരവമായി കാണണമെന്നും എല്ലാവരും രോഗപ്രതിരോധത്തിനായി മാസ്ക് ധരിക്കണണെന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡൻ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം.
അസുഖങ്ങളെ അതിന്റെതായ പ്രാധാന്യത്തോടുകൂടി തന്നെ കാണേണ്ടതുണ്ട്. അസുഖങ്ങളെ ഒരുകാരണവശാലും നിസാരവത്കരിക്കരുത്. പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രചാരണ പരിപാടിയില്‍ ബൈഡന്‍ പറഞ്ഞു.
ട്രംപ് പതിവായി മാസ്‌ക്കുകള്‍ ഒഴിവാക്കുകയും നിരവധി പ്രചാരണ റാലികള്‍ നടത്തുകയും ചെയ്തിരുന്നു. കോവിഡ് സ്വയം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണ്. ഇതിനെ അതീവ ഗൗരവത്തോടെ കാണണമെന്നും ബൈഡന്‍ പറഞ്ഞു. ഇതിനെ രാഷ്ട്രീയ വിഷയമായി താന്‍ കാണുന്നില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments