ശ്രീനഗർ : ഇന്ത്യയുടെയും ചൈനയുടെ ടാങ്കുകളുടെ പ്രവർത്തന ക്ഷമത വ്യത്യാസപ്പെട്ടിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായാൽ ചൈനീസ് ടാങ്കുകൾക്ക് ഇന്ത്യൻ ടാങ്കുകളുടെ ആക്രമണം പ്രതിരോധിക്കുക അസാധ്യം. ഇന്ത്യയുടെ ഭീഷ്മാ ടാങ്കിന് മുന്നിൽ ചൈനീസ് ടാങ്കുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ.
അടുത്തിടെ ലഡാക്ക് അതിർത്തിയിൽ ചൈന ടി-15 ലൈറ്റ് ടാങ്കുകൾ വിന്യസിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിത്തിയിൽ ചൈന ടാങ്കുകൾ വിന്യസിച്ചതായി കണ്ടിട്ടില്ല. അഥവാ വിന്യസിച്ചാലും ഇന്ത്യൻ ടാങ്കിന് മുൻപിൽ പ്രതിരോധം തീർക്കുക എന്നത് അസാദ്ധ്യമാണ്. ഇന്ത്യയുടെ അതിപ്രഹരശേഷിയുള്ള ടി 90, ടി 72 ടാങ്കുകളിൽ നിന്നും കാര്യക്ഷമത കുറഞ്ഞ ടാങ്കുകളാണ് ചൈനയുടേത്.
ബിഎംപി-2 ഇൻഫാന്ററി കോംപാറ്റ് വെഹിക്കിളിനൊപ്പം ടി-90, ടി-72 ടാങ്കുകൾ എത്ര ഉയർന്ന താപനിലയിൽ വേണമെങ്കിലും ഉപയോഗിക്കാം. സമതലങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കാര്യക്ഷമമായി ടാങ്കുകളെ പ്രവർത്തിപ്പിയ്ക്കാമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Post Your Comments