ന്യൂഡൽഹി : കോവിഡിനെതിരെ ശക്തമായ പ്രതിരോധ കോട്ട തീർത്ത് ഇന്ത്യ. ആഗോളതലത്തിൽ കോവിഡിനെ അതി വേഗത്തിൽ മറികടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വളരെ കുറവാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
21 ശതമാനമാണ് ലോകത്ത് രോഗമുക്തി നേടുന്നവരുടെ ശരാശരി നിരക്ക്. ഇതിൽ 18.6 ശതമാനവും ഇന്ത്യയിലാണ്. ലോകത്ത് കൊറോണയെ തുടർന്നുള്ള മരണങ്ങൾ ആഗോള ശരാശരിയേക്കാൾ കുറവാണ്. ലോകത്ത് ഒരു മില്യൺ ആളുകളിൽ 130 പേർക്കാണ് ദിനം പ്രതി ജീവൻ നഷ്ടമാകുന്നത്. എന്നാൽ രാജ്യത്ത് ഇത് വെറും 73 ആണ്.
ഇന്ത്യയിൽ ആകെ രോഗബാധിതരിൽ 54,27,706, പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 24 മണിക്കൂറിൽ ഏകദേശം 75,628 പേർ രോഗമുക്തി നേടുന്നു. 83.84 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവിൽ 9,44,996 പേരാണ് കോവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ആഗോള തലത്തിൽ ചികിത്സയിൽ കഴിയുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ചികിത്സയിൽ കഴിയുന്നത് കേവലം 14.60 ശതമാനം പേർ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Post Your Comments