Latest NewsNewsIndia

അനധികൃതമായി കുരിശുകള്‍ നാട്ടി കൈയ്യേറിയ 173 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച്‌ പിടിച്ച്‌ യെദ്യൂരപ്പ സര്‍ക്കാര്‍

ബെംഗളൂരു: മലയാളികളുടെ നേതൃത്വത്തില്‍ അനധികൃതമായി കുരിശുകള്‍ നാട്ടി കൈയ്യേറിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി തിരിച്ച്‌ പിടിച്ച്‌ യെദ്യൂരപ്പ സര്‍ക്കാര്‍. ചിക്കബല്ലപൂരിലെ മലയിലാണ് കുരിശ് നാട്ടി ഏക്കറ് കണക്കിന് റവന്യൂഭൂമി കൈയേറിയത്.ഇതിനെതിരെ കര്‍ണാടക ഹൈക്കോടതി രംഗത്തുവന്നിരുന്നു. റവന്യൂ ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി നീരിക്ഷിച്ചിരുന്നു.

Read Also : “ആരെയും ഞാൻ ഭയക്കില്ല, അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും ” : വയനാട് എം പി രാഹുൽ ഗാന്ധി

ഇതിനെ തുടര്‍ന്നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്. 173 ഏക്കര്‍ സ്ഥലത്താണ് കുരിശുനാട്ടി ഗെരാഹള്ളി സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം നടത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സെപ്തംബര്‍ 22ന് കുരിശുകള്‍ നീക്കം ചെയ്യുവാനുള്ള ഉത്തരവ് റവന്യൂ അധികൃതര്‍ ഇടവക വികാരി ഫാ. ആന്റണി ബ്രിട്ടോയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍, കൈയ്യേറ്റം ഒഴിയില്ലെന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചത്.

തുടര്‍ന്നാണ് പൊളിച്ച്‌ നീക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്പള്ളിയുടെ സമീപത്തുള്ള കുന്നില്‍ സ്ഥാപിച്ചിരുന്ന കുരിശുകളെല്ലാം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നീക്കം ചെയ്തു. 18 കുരിശുകളാണ് 173 ഏക്കറില്‍ സ്ഥാപിച്ചിരുന്നത്. 500 പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചാണ് പോലീസ് നടപടികള്‍ ആരംഭിച്ചത്. പള്ളിഅധികാരികള്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും വിരട്ടി ഓടിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button