Latest NewsNewsInternational

നിങ്ങള്‍ വിവാഹം ചെയ്യുമോ, അനുസരിച്ചാല്‍ നാലു ലക്ഷം രൂപ നൽകാം ; യുവജനങ്ങളോട് അഭ്യര്‍ത്ഥനയുമായി ഒരു സർക്കാർ

ടോക്കിയോ : നിങ്ങള്‍ വിവാഹം ചെയ്യുമോ എങ്കില്‍ സര്‍ക്കാരിന്റെ വകയായി നാലു ലക്ഷം രൂപ ലഭിക്കും. അത്ഭുതം വേണ്ട, സത്യമാണ്. എന്നാല്‍, നമ്മുടെ രാജ്യത്തല്ലെന്ന് മാത്രം. തങ്ങളുടെ രാജ്യത്തെ യുവജനങ്ങൾ കല്യാണം കഴിക്കണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത് ജപ്പാൻ സർക്കാരാണ്.

എന്നാൽ ഇതിന് പിന്നിൽ ജപ്പാൻ സർക്കാരിന് കൃത്യമായ ഒരു ലക്ഷ്യമുണ്ട്. . രാജ്യത്തിലെ കുറഞ്ഞ ജനനനിരക്ക് മറികടക്കാനാണ് നവദമ്പതികൾക്കായി ഈ വിത്യസ്തമായ സാമ്പത്തിക നയം സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്. നവദമ്പതികൾക്ക് 6,00,000 യെൻ (ഏകദേശം 4.2 ലക്ഷം രൂപ) ആണ് ജപ്പാൻ സർക്കാർ നൽകുന്നത്. മുനിസിപ്പാലിറ്റി പരിധിയിൽ ജീവിക്കാൻ തീരുമാനിക്കുന്ന നവദമ്പതികൾക്ക് സർക്കാർ പൂർണ പിന്തുണയും ഉറപ്പാക്കും. ജപ്പാൻ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സർക്കാരിന്റെ പണം ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിവാഹിതരാകുന്നവർ 40 വയസിന് താഴെയുള്ളവർ ആയിരിക്കണം. മാത്രമല്ല, ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക് താഴെയായിരിക്കണം. എന്നാൽ, 35 വയസിൽ താഴെയുള്ളവർക്ക് ചില ഇളവുകളുണ്ട്. അവരുടെ വരുമാനം 33 ലക്ഷത്തിലും താഴെയാണെങ്കിൽ വിവാഹത്തിന് 2.1 ലക്ഷം രൂപയായിരിക്കും നൽകുക. വാടക, നിക്ഷേപം, ഇളവുകൾ, സ്ഥലം മാറുന്ന ചെലവുകൾ എന്നിവയുൾപ്പെടെ വിവിധ ജീവിത ചെലവുകളാണ് പോളിസി തുകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിവാഹത്തിനുള്ള തുക കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം ജപ്പാനിലെ ആളുകൾ വൈകി വിവാഹം കഴിക്കുകയോ അല്ലെങ്കിൽ അവിവാഹിതരായി തുടരുകയോ ആണ് ചെയ്യുന്നത്. ഈ പതിവിനൊരു മാറ്റം വരുത്തുന്നതിനാണ് നവദമ്പതികൾക്ക് സാമ്പത്തികസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.  ഏതായാലും സർക്കാരിന്റെ പുതിയ നടപടിയിലൂടെ ജനസംഖ്യയിൽ കാര്യമായ വർദ്ധവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button