ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണ പദാര്‍ത്ഥമാണ് നെയ്. കൊഴുപ്പ്, പ്രോട്ടീന്‍, ഒമേഗ-3-ഫാറ്റി ആസിഡ്, വിറ്റാമിന്‍-എ തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളുടേയും സമന്വയമാണ് നെയ്. പാചകകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല നെയ് ഉപയോഗിക്കാനാവുക. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഒരു പൊടിക്കൈ എന്ന നിലയിലും നെയ് ഉപയോഗിക്കാവുന്നതാണ്.
അതിലൊന്നാണ് ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയെന്നത്. ഇത്തരം വിഷമതകള്‍ നേരിടുന്നവര്‍ ദിവസവും ഒരു ടേബിള് സ്പൂണ്‍ നെയ് ഇളംചൂട് വെള്ളത്തില്‍ ചേര്‍ത്ത് ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
തൊണ്ടവേദന മാറ്റാനും നെയ് ഏറെ സഹായകമാണ്. ഒരു ടീസ്പൂണ്‍ നെയ്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഇഞ്ചിനീര്, ഒരു നുള്ള് വീതം കുരുമുളക് പൊടി, ഉപ്പ് എന്നിവ ഇളംചൂട് വെള്ളത്തില്‍ നന്നായി യോജിപ്പിച്ച് കഴിക്കുന്നതിലൂടെ തൊണ്ടവേദനയ്ക്ക് ആശ്വാസമുണ്ടായേക്കാം.
ജലദോഷം- ചുമ എന്നിവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആക്കം കണ്ടെത്താനും നെയ് സഹായകമാണ്. ഏതാനും തുള്ളി നെയ് എടുത്ത് നന്നായി ചൂടാക്കി, അത് ഇളം ചൂട് മാത്രം അവശേഷിക്കുന്ന സമയത്ത് മൂക്കിലേക്ക് പകരുക. മൂക്കടപ്പ് മാറാനും അതുവഴി തലവേദനയ്ക്ക് ആശ്വാസമുണ്ടാക്കാനുമെല്ലാം ഇത് ഉപകരിക്കും.
ശരീരവണ്ണം നിയന്ത്രിക്കാനും നെയ് ഉപയോഗിക്കാം. ദിവസവും ഒരു ടീസ്പൂണ്‍ നെയ് ഡയറ്റിലുള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മുടിയുടെ തിളക്കം നഷ്ടപ്പെട്ട് മങ്ങിക്കിടക്കുന്നതിന് പരിഹാരമായി നെയ് ഉപയോഗിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്, ഒരു ടേബിള് സ്പൂണ്‍ ഒലിവ് ഓയിലുമായും ഒരു ടേബിള് സ്പൂണ്‍ കോള്‍ഡ് പ്രസ്ഡ് വെളിച്ചെണ്ണയുമായും യോജിപ്പിക്കുക. ഒരു മിനുറ്റ് നേരത്തേക്ക് ഈ മിശ്രിതം തിളപ്പിച്ച ശേഷം, പതിയെ ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
Post Your Comments