Latest NewsNews

ബ്ലൂ വെയിലിനു പിന്നാലെ മരണക്കളി വീണ്ടും ; കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടി 11കാരൻ ജീവനൊടുക്കി

റോം: ലോകത്താകെ നിരവധി പേരുടെ ജീവൻ അപഹരിച്ച കൊലയാളി ഗെയിമായിരുന്നു ബ്ലൂ വെയിൽ. ഒരു വർഷം മുൻപു ലോകത്തെ ആകെ ഭീതിയിലാഴ്ത്തി കടന്നു പോയ ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയിൽ പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു. കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലിൽനിന്നു ചാടിയാണ് ആത്മഹത്യ ചെയ്തത്. ഇറ്റലിയിലെ നേപ്‍ലസിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

Read also: കോ​വി​ഡ്: ഡോ​ണ​ൾ​ഡ് ട്രം​പി​നെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

‘അച്ഛനെയും അമ്മയേയും ഞാൻ സ്നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ ഇത്തരത്തിൽ ഒരു കുറിപ്പ് മാതാപിതാക്കൾക്ക് എഴുതിവച്ചതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്.

ജോന്നാഥൻ ഗലിൻഡോയെയാണോ കുട്ടി ഉദ്ദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഓൺലൈനിൽ ഭീതികരമായ വെല്ലുവിളികളുമായി എത്തുന്ന മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള സാങ്കൽപ്പിക കഥാപാത്രമാണ് ജോന്നാഥൻ ഗലിൻഡോ. കുട്ടികളെ കൊണ്ട് ഭീകരവും അപകടകരവുമായ പ്രവർത്തികൾ ചെയ്യിക്കുന്ന ഈ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്കു വരെ നയിക്കുന്നു.

ഉപഭോക്താവിന്റെ സമൂഹമാധ്യമത്തിൽ ഗലിൻഡോയെ ചേർക്കുന്നതോടെയാണ് ഗെയിം ആരംഭിക്കുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അതിക്രൂരവും ഭീകരവുമായ ഗെയിം ഏറ്റവും ഒടുവിൽ ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്യാൻ. മരണം മുന്നിൽ കണ്ട് മാത്രമേ ഏറ്റവും ഒടുവിലെ ഘട്ടത്തിൽ ഗെയിം കളിക്കുന്നവർക്ക് എത്തിച്ചേരാനാകൂ…

shortlink

Post Your Comments


Back to top button