കാസർകോട് : ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മദ്യവിൽപന നടത്തിയ സംഭവത്തിൽ എക്സൈസ് കേസെടുത്തു. ഹോസ്ദുർഗ്ഗിലെ അലാമിപ്പള്ളിയിൽ പ്രവർത്തിക്കുന്ന രാജ് റെസിഡൻസി ബാർ ഉടമകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ഇവർ വിൽക്കാനായി എത്തിച്ച മദ്യവും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു.
മദ്യവിൽപ്പന നിരോധിച്ച ഗാന്ധി ജയന്തി ദിനത്തിൽ വിൽക്കാൻ വച്ച 34.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 32.5 ലിറ്റർ ബിയറുമാണ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഉടമകൾക്കെതിരെ കേസ് എടുത്തതിന് പുറമേ മദ്യവില്പന നടത്തിയതിനും വിൽപ്പനയ്ക്കായി മദ്യം അനധികൃതമായി സൂക്ഷിച്ചതിനും രാജ് റെസിഡൻസി ലൈസൻസിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Read Also : തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുത്; മുന്നറിയിപ്പുമായി പൊലീസ്
ഹോസ്ദുർഗ്ഗ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.
Post Your Comments