KeralaLatest NewsNews

രക്ഷാബന്ധൻ ചടങ്ങുകൾ കോളേജുകളിൽ അനുവദിക്കില്ല: ഡയറക്ടര്‍

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്‍റെയും അനുമതി വാങ്ങണം. നിർദേശം കർശനമായി പാലിക്കണമെന്നും ഡിഎംഇ യുടെ ഉത്തരവില്‍ പറയുന്നു.

എന്നാൽ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ മതപരമായ ചടങ്ങായതിനാല്‍ രക്ഷാബന്ധന്‍ നടത്തുവാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റംലാബീവി മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടതെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. എന്നിട്ട് വേണം മതവിരുദ്ധ പ്രഖ്യാപനം നടത്താന്‍. തനിക്കും തന്റെ മതക്കാര്‍ക്കും മതപരമായി വേഷഭൂഷാദികള്‍ അണിയാം, മറ്റുള്ളവര്‍ക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണ്. ജനാധിപത്യ രാജ്യത്തില്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: “സിപിഎമ്മും കോൺഗ്രസും ഡൽഹിയിൽ ഒക്കച്ചങ്ങായിമാർ ആണല്ലോ. പിണറായി വിജയനെതിരെ സമരം നടത്താൻ രാഹുൽഗാന്ധിയെ കിട്ടില്ല” : സന്ദീപ് ജി വാര്യർ

രക്ഷാബന്ധന്‍ ഏതെങ്കിലും ഒരു മതത്തിന്റെ ചടങ്ങല്ല. അത് രാജ്യ സാംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇന്ന് രക്ഷാബന്ധന്‍ നിരോധിച്ചവര്‍ നാളെ മതത്തിന്റെ പേരില്‍ അണിഞ്ഞ അരഞ്ഞാണച്ചരടും താലിച്ചരടും നിരോധിക്കില്ലേ? ഇതാണോ പുരോഗമന കേരളത്തിന്റെ ഉത്തരവ് ? ഡോ. റംലാബീവിയുടെഈ ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്നും അഡ്വ ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button