ബാന്ദ: രക്ഷാബന്ധന് ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ചു. കഴിഞ്ഞമാസം 26നാണ് പെണ്‍കുട്ടി 21കാരനായ യുവാവിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ തിന്ദ്വാരി ബാന്ദയിലാണ് സംഭവം. ഇയാള്‍ക്കെതിരെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ 21കാരന് മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കസിനാണ് മോഹിത്. ഇയാള്‍ക്കൊപ്പം രക്ഷാബന്ധന് ആഘോഷിക്കാനാണ് പെണ്‍കുട്ടി എത്തിയത്. പെണ്‍കുട്ടിയെ രണ്ടുദിവസം പിടിച്ചുവെച്ച് ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
Post Your Comments