Latest NewsKeralaNews

കോവിഡ് അടച്ചുപൂട്ടൽ ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബസ് ഡ്രൈവർ ജീവനൊടുക്കി

എറണാകുളം : കോവിഡ് അടച്ചുപൂട്ടൽ ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. പറവൂർ മുനമ്പം കുഞ്ഞിത്തൈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഭാരതറാണി ബസിലെ ഡ്രൈവറായ രാജേഷാണ് മരിച്ചത്. 41 വയസായിരുന്നു .

വാവക്കാട് വാടകവീട്ടിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. ഭാര്യ ഒരു കടയിൽ ജോലിക്ക് പോയിരുന്നു. എന്നാൽ ലോക്ക് ഡൗൺ ആയതോടെ അതും മുടങ്ങി. രണ്ടുപേർക്കും ജോലിയില്ലാതായതോടെ ജീവിക്കാൻ വേറെ വഴിയില്ലാതായി. പതിനാലും പതിനൊന്നും വയസുള്ള കുട്ടികളെ കൂടി വളർത്താൻ കഴിയാത്ത അവസ്ഥയിലായതോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യാ സഹോദരി മിനി പറയുന്നു.

മൂന്നുമാസമായി വീടിന്റെ വാടക കൊടുത്തിട്ടില്ലെന്നും ഉടമയുടെ കരുണയിലാണ് അവർ ഇപ്പോഴും അവിടെ കഴിയുന്നതെന്നും മിനി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button