ന്യൂഡല്‍ഹി : രണ്ടു കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ ആറ് മാസം മൊറട്ടോറിയം കാലയളവിലെ പലിശയാണ് എഴുതി തള്ളുക. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ പലിശ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഒട്ടേറെ പേര്‍ക്ക് നേട്ടമാകുന്നതാണ് പുതിയ തീരുമാനം.ചെറുകിട ഇടത്തം സംരംഭകര്‍ വിദ്യാഭ്യാസം, പാര്‍പ്പിടം, ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക എന്നിവക്ക് എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് ലഭിക്കും.
കൊവിഡ്-19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലിശയുടെ ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നതാണ് ഒരേ ഒരു പരിഹാരമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Post Your Comments