തിരുവനന്തപുരം; കുപ്രസിദ്ധ ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ശ്രീലക്ഷ്മി അറക്കല്‍ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബര്‍ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതി. ഫേയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ് റൈറ്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജാണ് ഹര്‍ജി നല്കിയിരിയ്ക്കുന്നത്.
ഇവർ തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന് ഡിവൈഎസ്പി ക്കാണ് പരാതി നല്‍കിയത്. ഫെമിനിസ്റ്റുകള്‍ക്ക് സര്‍ക്കാരിലും ആഭ്യന്തര വകുപ്പിലും ഉള്ള സ്വാധീനം മൂലം, കോഗ് നൈസബിള്‍ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സൈബര്‍ പൊലീസ് പാലിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷന് വ്യക്തമാക്കി കഴിയ്ഞ്ഞു.
അധ്യാപികയും , യൂട്യൂബറുമായ ശ്രീലക്ഷ്മി അറയ്ക്കല്‍ വിവിധ യൂടൂബ് ചാനലിലൂടെ ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്ക്കാരത്തിനെതിരായും ,പവിത്രമായ വൈവാഹിക ജീവിതത്തിന് വിരുദ്ധമായയും, പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments