ദുബായ്: യുഎഇ ആസ്ഥാനമായുള്ള കെട്ടിട നിര്‍മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് പിജെഎസ്സി തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കടക്കെണിയിലായതിനെ തുടർന്നാണ് ബുര്‍ജ് ഖലീഫ അടക്കം നിരവധി കെട്ടിടങ്ങളുടെ നിർമ്മാതാക്കളായ അറബ്‌ടെക് പ്രവര്‍ത്തനം നിര്‍ത്തുന്നത്. കടക്കെണിയിലായ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം.
Read also: ലോകത്ത് 3.48 കോടി കോവിഡ് ബാധിതർ, 2.58 കോടി രോഗമുക്തർ
അറബ്‌ടെക്കിന്റെ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദേഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നിരവധി തന്ത്രപരമായ ഓപ്ഷനുകൾ പരിഗണിച്ചതിന് ശേഷമാണ് അറബ്ടെക് ഹോൾഡിംഗിന്റെ ഓഹരി ഉടമകൾ ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്‌ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
ഒരു ദശാബ്ദത്തിലേറെ മുമ്പ് ദുബായിയെ കീഴടക്കിയ നിർമാണ കമ്പനികൾ ഗൾഫിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും ഇപ്പോൾ പിൻ വാങ്ങുകയാണ്. പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം നിര്‍മാണ കമ്പനികള്‍ കുറച്ചു വര്‍ഷങ്ങളായി പ്രയാസത്തിലായിരുന്നു.
Post Your Comments