ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നവരാത്രി ദിനം മുതല്‍ ആരംഭിക്കം. മന്ദിരത്തിന്റെ ശിലാസ്തംഭങ്ങള്‍ സ്ഥാപിച്ചായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടബോര്‍ 17 മുതല്‍ ആരംഭിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന വിവരം രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസാണ് അറിയിച്ചത്.
ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നവരാത്രി ദിനം ഏറ്റവും ഉചിതമാണെന്നാണ് സന്യാസിമാര്‍ വ്യക്തമാക്കുന്നത്. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്നേ ദിവസം ശിലാ സ്തംഭങ്ങള്‍ സ്ഥാപിച്ച് നിര്‍മ്മാണം ആരംഭിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. നിലവില്‍ ശിലാ സ്തംഭങ്ങളുടെ ബല പരിശോധന പുരോഗമിക്കുകയാണ്. നവരാത്രി ദിനത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും.
12 ശിലാ സ്തംഭങ്ങളാണ് രാമ മന്ദിരത്തില്‍ സ്ഥാപിക്കുന്നത്. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനും പരിശോധനകള്‍ക്കും നേതൃത്വം നല്‍കുന്നത്. ഇതിന് ശേഷം ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി വീണ്ടും പരിശോധനകള്‍ നടത്തും. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സാന്നിദ്ധ്യവും ഉണ്ടാകും.
Post Your Comments