തിരുവനന്തപുരം : ; രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്നു പേരെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. നോഡൽ ഓഫീസർ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചൻ, കെ വി രജനി എന്നിവരെയാണ് സസ്‌പെൻസ് ചെയ്തത്.
സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആറാം വാർഡിലായിരുന്നു അനിൽകുമാർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Read Also : ചൈന ഭരണകൂടത്തിന്റെ ഔദ്യോഗിക പരസ്യം പ്രസിദ്ധീകരിച്ച് ഹിന്ദു ദിനപത്രം; ദിനപത്രത്തിനെതിരെ ശക്തമായ പ്രതിഷേധം
വീഴ്ചയിലേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞമാസം 21ആം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് കോവിഡ് പിടികൂടുകയായിരുന്നു. എന്നാൽ കോവിഡ് നെഗറ്റീവായ ശേഷം അനിൽകുമാറിന്റെ തലയുടെ പിൻഭാഗം പുഴുവരിച്ച നിലയിലാണ് തങ്ങൾക്ക് കിട്ടിയതെന്നാണ് കുടുംബാംഗങ്ങൾ പരാതിപ്പെട്ടത്.
Post Your Comments