വയനാട്: ഗോഡൗണിൽ നിന്ന് റേഷൻ കടത്തിയ സംഭവത്തിൽ സപ്ലൈകോ ഉദ്യോഗസ്ഥന് സസ്പെൻഷൻ. വയനാട് സപ്ലൈകോ ഗോഡൗണിൽ നിന്നാണ് ഉദ്യോഗസ്ഥൻ റേഷൻ കടത്തിയത് എന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഗോഡൗൺ മാനേജരും ഓഫീസർ ഇൻ ചാർജുമായ ഇമാനുവലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെ തുടർന്ന് ക്രമക്കേടിൽ പങ്കുള്ള റേഷൻ കടകൾ കണ്ടെത്തി ലൈസൻസ് റദ്ദാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Read Also: സപ്ലൈകോയിൽ അഴിച്ചുപണി; ഓണക്കിറ്റിലെ സാധനങ്ങൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ
റേഷൻ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റേഷൻകടകളുടെ ലൈസൻസ് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മെമ്പർ സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments