KeralaLatest NewsNews

സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല; കർശന നിയന്ത്രണം നാളെമുതൽ: ഡിജിപി

പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ലയെന്നും ഡിജിപി വ്യകത്മാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് നാളെ മുതൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ലയെന്നും ഡിജിപി മാധ്യമങ്ങളോട് വ്യകത്മാക്കി.

Read Also: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവർ, ഇന്നും 8000 കടന്നു : 29 മരണം കൂടി സ്ഥിരീകരിച്ചു

തലസ്ഥാന നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ്. അതിനെ തൂടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ച് വരി നിൽക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളിൽ സാമൂഹിക അകലം പാലിച്ച് അഞ്ച് പേർക്ക് പോവാം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button