Latest NewsNewsFootballSports

യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷതാരത്തെ തെരഞ്ഞെടുത്തു

യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരനായിബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കിയെ തെരഞ്ഞെടുത്തു. ബയേണ്‍ മ്യൂണിക്കിനൊപ്പം ട്രിബിള്‍ കിരീടം നേടിയ ഈ സീസണിനെത്തുടര്‍ന്നാണ് യുവേഫയുടെ മികച്ച കളിക്കാരനായി താരത്തെ തെരഞ്ഞെടുക്കപ്പെട്ടത്. 2019/20 മത്സരത്തില്‍ ബയേണ്‍ ബുണ്ടസ്ലിഗ, ജര്‍മ്മന്‍ കപ്പ് എന്നിവയും നേടി. ഇതിലെല്ലാം തന്നെ താരത്തിന്റെ പങ്ക് വലുതായിരുന്നു. 47 കളികളില്‍ നിന്ന് 55 ഗോളുകളാണ് ഈ സീസണില്‍ താരം ബയേണിനായി നേടിയത്.

ഇത് അതിശയകരമായ ഒരു വികാരമാണ്, കാരണം നമ്മള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നതിനാല്‍ ഈ ട്രോഫിക്ക് വളരെയധികം പ്രത്യേകതയുണ്ടെന്ന് അവാര്‍ഡ് ലഭിച്ചതിന് ശേഷം ലെവാന്‍ഡോവ്‌സ്‌കി പറഞ്ഞു. ഞാന്‍ എവിടെയാണോ അവിടെയെത്താന്‍ എന്നെ സഹായിച്ച എന്റെ ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ഞാന്‍ നന്ദി പറയണം. കൂടാതെ എനിക്ക് വളരെയധികം പിന്തുണ നല്‍കിയ എന്റെ കുടുംബത്തോടും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ 10 കളികളില്‍ നിന്ന് 15 ഗോളുകള്‍ നേടിയതിന് മികച്ച ഫോര്‍വേഡിനുള്ള അവാര്‍ഡും ലെവാന്‍ഡോവ്‌സ്‌കി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ ബുണ്ടസ്ലിഗയില്‍ 34 ഗോളുകളുമായി 32 കാരന്‍ ടോപ് സ്‌കോററായിരുന്നു. 2014 ല്‍ ബോറുസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബയേണിലെത്തിയ ശേഷം ജര്‍മ്മന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള പുരസ്‌കാരം അഞ്ചാം തവണയാണ് അദ്ദേഹം നേടിയത്. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ബാലണ്‍ ഡി ഓര്‍ റദ്ദാക്കിയില്ലായിരുന്നെങ്കില്‍ ലെവാന്‍ഡോവ്‌സ്‌കി ഈ വര്‍ഷം അതും നേടാനുള്ള സാധ്യതകളുണ്ടായിരുന്നു.

ഈ സീസണിലെ 2019/20 ചാമ്പ്യന്‍സ് ലീഗ് ഗോള്‍കീപ്പര്‍ ആയി ബയേണ്‍ താരം ന്യൂയര്‍, ഡിഫെന്‍ഡറായി ബയേണിന്റെ തന്നെ ജോഷ്വ കിമ്മിച്ച്, ഹാന്‍സി പുരുഷ പരിശീലകനായി ഫ്‌ലിക്ക് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button