Latest NewsNewsFootballSports

ഗോൾ വേട്ടയിൽ സൂപ്പർ താരങ്ങളെ മറികടന്ന് ലെവന്‍ഡോവ്സ്‌ക്കി

ഗോൾ വേട്ടയിൽ റൊണാള്‍ഡോനെയും മെസ്സിനെയും മറികടന്ന് പോളണ്ടിന്റെ സൂപ്പർ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌ക്കി. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേ രണ്ടാം സ്ഥാനത്ത് വന്നപ്പോള്‍ ക്രിസ്റ്റ്യാനോ വന്നത് അഞ്ചാമതും മെസ്സി ആറാമതുമാണ്. ഈ വര്‍ഷം ബയേണിനും പോളണ്ടിനുമായി ലെവന്‍ഡോവ്സ്‌കി അടിച്ചു കൂട്ടിയത് 69 ഗോളുകളായിരുന്നു. 59 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

പിഎസ്ജി പോലെയൊരു സൂപ്പര്‍ ടീമിനൊപ്പം കളിക്കുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ ക്ലബ്ബിനും രാജ്യത്തിനുമായി നേടിയത് 67 മത്സരങ്ങളില്‍ 51 ഗോളുകളും. നാലാം സ്ഥാനത്ത് ജര്‍മ്മന്‍ലീഗ് കളിക്കുന്ന ബോറൂഷ്യയുടെ നോര്‍വേക്കാരന്‍ എര്‍ലിംഗ് ഹാലാന്റ് എത്തി.

Read Also:- അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും എങ്ങനെ രക്ഷനേടാം? സ്വീകരിക്കാം ഈ നാല് മാർഗങ്ങൾ..!

ഇറ്റാലിയന്‍ സീരി എയില്‍ നിന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കളം മാറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പോര്‍ച്ചുഗലിനുമായി നേടിയത് 64 മത്സരങ്ങളില്‍ 46 ഗോളുകളായിരുന്നു. തൊട്ടു പിന്നിലുള്ള മെസ്സി അര്‍ജന്റീനയ്ക്കും പിഎസ്ജിയ്ക്കും ബാഴ്സലോണയ്ക്കുമായി നേടിയത് 60 കളികളില്‍ 43 ഗോളുകളും. ഇരുവര്‍ക്കും മുകളില്‍ നാലാമത് നില്‍ക്കുന്നത് 63 കളികളില്‍ 47 ഗോളുകള്‍ നേടിയ റയല്‍മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സീമയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button