Latest NewsKeralaNews

മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു; കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മുഹമ്മദ് റിയാസ്

നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?- മുഹമ്മദ് റിയാസ് പറയുന്നു.

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് സിപിഎം. സിപിഎമ്മിനെ പരിഹസിച്ച മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചാണ് സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്ത് എത്തിയത്. സിപിഎം മെലിഞ്ഞുമെലിഞ്ഞ് ലോക്‌സഭയില്‍ ലീഗിന്റെ വലിപ്പമായെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയായി ബിജെപി തടിച്ചു കൊഴുത്തതിലോ കോണ്‍ഗ്രസ് മെലിഞ്ഞതിലോ പ്രശ്‌നമില്ലാത്ത ആളിന് സിപിഎം മെലിഞ്ഞതിലാണ് ആഹ്‌ളാദമെന്ന് മുഹമ്മദ് റിയാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

Read Also:കേരളത്തിലിപ്പോൾ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ കാലാസ്ഥ : എകെ ആന്‍റണി

മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു. അതിനു കാരണം ഞങ്ങളുടെ നിലപാടാണ്. നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?- മുഹമ്മദ് റിയാസ് പറയുന്നു.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബിജെപി തടിച്ചുകൊഴുത്തതില്‍ അദ്ദേഹത്തിന് ദുഃഖമില്ല.
കോണ്‍ഗ്രസ് മെലിഞ്ഞതില്‍ അദ്ദേഹത്തിന് അഭിപ്രായമില്ല.
സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ്
അദ്ദേഹം…
മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ദില്ലി വംശീയഹത്യയില്‍കള്ളക്കേസില്‍ കുടുക്കുന്നത്.
മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രിയുടെ തലവെട്ടുന്നതിനാണ് ഇനാം പ്രഖ്യാപിക്കപ്പെടുന്നത്. മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി ഓഫീസാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്. മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു. അതിനു കാരണം ഞങ്ങളുടെ നിലപാടാണ് . നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?

shortlink

Related Articles

Post Your Comments

Related Articles


Back to top button