ബിജാപുർ: ഉപഗ്രാമമുഖ്യൻ ഉൾപ്പെടെ രണ്ടു പേരെ മാവോയിസ്റ്റുകൾ വെട്ടിക്കൊലപ്പെടുത്തി. ജംഗ്ല പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രി ബർഡേല ഗ്രാമത്തിൽ ഉപഗ്രാമമുഖ്യൻ ധനിരാം കോർസയാണ് കൊല്ലപ്പെട്ടത്. ഗോപാൽ കുഡിയാം എന്നയാളെ ഗോംഗ്ല ഗ്രാമത്തിൽ വച്ചാണ് കൊന്നത്.
പോലീസിനു വിവരം ചോർത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. പോലീസ് എത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഒരു മാസത്തിനിടെ നക്സൽ ആക്രമണത്തിൽ മൂന്നു പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments