ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യാ ടുഡെ അവാര്‍ഡ് കേരളത്തിന്. ഇന്ത്യാ ടുഡെ ഹെല്‍ത്ത് ഗിരി അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്. ടെസ്റ്റിംഗ്, ഐസൊലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറയ്ക്കുന്നതിലെ ശ്രദ്ധ, മികിച്ച ചികിത്സ, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.
Read also: രാജ്യത്തെ കയറ്റുമതി രംഗത്ത് വളര്‍ച്ച: വീണ്ടെടുക്കലിന്റെ സൂചനയെന്ന് പിയുഷ് ഗോയൽ
കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് ഏറ്റു വാങ്ങി.നൂറില്‍ 94.2 സ്കോര്‍ നേടിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് സംസ്ഥാനം മുന്നിലെത്തിയത്.
Post Your Comments