Latest NewsKeralaNews

ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടത്: പ്രതികരണവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന സുരേഷ് ഫോൺ കൈമാറിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ പ്രതികരണത്തിന് ശേഷം സംസാരിക്കാമെന്നും സുരേന്ദ്രൻ പറയുകയുണ്ടായി. സർക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാൻ ശ്രമിച്ചാൽ ശക്തമായി നേരിടും. ജനങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാമെന്ന് നോക്കേണ്ട. സമരങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read also: സ്വർണക്കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു

രാജ്യം മുഴുവൻ അൺലോക്ക് നിയമം പ്രാബല്യത്തിലാണ്. കോൺഗ്രസുകാരെ പോലെ 144 നെ അപ്പാടെ അംഗീകരിച്ച് കൊടുക്കാൻ കഴിയില്ല. ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടർച്ചയായ സമരങ്ങളുണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button