ന്യൂഡല്‍ഹി : ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ മറ്റു രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇരവാദം മുഴക്കുകയാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. ‘രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ സ്ത്രീകള്‍, കുട്ടികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ അവസ്ഥ വളരെ ദയനീയമാണ്.
രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നത് സ്വന്തം ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയാത്ത പാകിസ്ഥാനാണ് ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നത്’- ഇന്ത്യൻ പ്രതിനിധി പറഞ്ഞു .
മുയലിനെ പോലെ നടന്ന് ചെന്നായയെ പോലെ വേട്ടയാടുന്ന സ്വഭാവമാണ് പാകിസ്ഥാന്റേതെന്നും ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇരവാദം മുഴക്കി ഐക്യരാഷ്ട്ര സംഘടന നിരോധിച്ച ഭീകരവാദികളെയും ഭീകര സംഘടനകളെയും പാകിസ്ഥാന്‍ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധി വിമര്‍ശ് ആര്യന്‍ പറഞ്ഞു.
പര്‍ഷാ കുമാരിയെന്ന ഹിന്ദു പെണ്‍കുട്ടിയെ പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവം ഇതിനുള്ള തെളിവായി വിമര്‍ശ് ആര്യന്‍ ചൂണ്ടിക്കാട്ടി.
Post Your Comments