ധാരാളം വിറ്റാമിനുകള്‍ നിറഞ്ഞ ഭക്ഷണമാണ് തക്കാളി. ദഹനത്തിനും വിളര്‍ച്ചയകറ്റാനുമെല്ലാം തക്കാളി ശീലമാക്കാം. ഒപ്പം സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉപയോഗിച്ചാലോ. തിളക്കമാര്‍ന്ന മുടി, ചര്‍മം, ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍.. എന്നിവയ്‌ക്കെല്ലാം തക്കാളി നല്ലതാണ്.
1. തക്കാളി നീര് തലയോട്ടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ താരന്റെ ശല്യം കുറയ്ക്കാം
2. തക്കാളിജ്യൂസ് ശരീരത്തില്‍ പുരട്ടിയാല്‍ കടുത്ത സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാനാകും. തക്കാളികൊണ്ടുണ്ടാക്കുന്ന ഫേസ്പാക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും ഫലപ്രദമാണ്. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും തക്കാളികൊണ്ടുള്ള പാക്കുകള്‍ സഹായിക്കും.
ഇടത്തരം വലിപ്പമുള്ള നന്നായി പഴുത്ത തക്കാളിയുടെ നീരും ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മം വരളുന്നത് തടയാന്‍ ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യാം.
Read Also: മുടികൊഴിച്ചിൽ അകറ്റാൻ ഈ കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ മതി
3. ചര്‍മത്തിന്റെ തിളക്കം കൂട്ടാന്‍ തക്കാളിയുടെ നീര് ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. 15 മിനിട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകികളയാം. ഒരാഴ്ച എല്ലാദിവസവും ചെയ്താല്‍ ചര്‍മത്തിന് വ്യത്യാസമുണ്ടാവും.
Post Your Comments