Latest NewsNewsLife StyleFood & CookeryHealth & Fitness

അര്‍ബുദം തടയാൻ തക്കാളി

പൊതുവെ എല്ലാ ആഹാര സാധനങ്ങൾക്കൊപ്പവും തക്കാളി ഉപയോഗിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് തക്കാളി അവരുടെ പ്രിയ ആഹാരമാണ്. തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി വളരെയധികം നല്ലതാണ്.

ധാരാളം വിറ്റാമിനുകളും കാൽസ്യവും അടങ്ങിയ ഒന്നാണ് തക്കാളി. ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ബോ​ണ്‍ മാ​സ് കൂട്ടി ​ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. തക്കാളി എ​ല്ലു​ക​ളു​ടെ കട്ടി​ കു​റ​ഞ്ഞ് ദ്ര​വി​ച്ച് പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ ബ​ല​ക്ഷ​യം കു​റ​യ്ക്കു​ന്നു.

Read Also : മോദിയുടെ രാജ്യത്ത് നിന്നാണോ? : ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാർ

ത​ക്കാ​ളി ചേ​ർ​ത്ത ഭ​ക്ഷ​ണം പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രിക്കാ​ൻ സ​ഹാ​യിക്കും. ത​ക്കാ​ളി​യി​ലു​ള​ള ക്രോ​മി​യം, നാ​രു​ക​ൾ എ​ന്നി​വ​യും ഷു​ഗ​ർ നി​യ​ന്ത്രിക്കു​ന്നു. ത​ക്കാ​ളി​യി​ലെ ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കമാണ്. പ്ര​മേ​ഹ​ബാ​ധി​ത​രെ വൃ​ക്ക​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​ന് അ​തു ഗു​ണ​പ്ര​ദം ആണ്. ത​ക്കാ​ളി​ക്കു ക​ലോ​റി കു​റ​വാ​യ​തി​നാ​ൽ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യിക്കും.

പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നവ ഒന്നാണ്‌ തക്കാളി. പ്രോസ്റ്റേറ്റ്‌, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം, വയര്‍, കുടല്‍, മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത ലൈകോപീന്‍ കുറയ്‌ക്കും. കോശ നാശത്തിന്‌ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും തടയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button