
തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാര്‍ബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫൊളേറ്റ്, പൊട്ടാസ്യം, ജീവകം കെ, ജീവകം സി. എന്നിങ്ങനെയുള്ള ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ലൊരു സ്രോതസ്സും കൂടിയാണ് തക്കാളി.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീന്‍ കുടല്, സ്തനങ്ങള്‍, ശ്വാസകോശം എന്നിവിടങ്ങളിലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന നിരോക്സീകാരികള്‍ ശരീരത്തിലെ മറ്റ് അര്‍ബുദപ്രവര്‍ത്തനങ്ങളെയും തടയുന്നു.
തക്കാളിയുടെ വിത്തുകളില്‍ കൊളസ്ട്രോള്‍ കാണപ്പെടുന്നില്ല. എന്നാല്‍, കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കുവാന്‍ സഹായിക്കുന്ന നാരുഘടകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഹൃദയസംബന്ധമായ ഏതൊരു അസുഖത്തെയും ഭേദപ്പെടുത്താന്‍ ഇതില്‍ കാണപ്പെടുന്ന പൊട്ടാസ്യത്തിന് കഴിയും.
തക്കാളിയുടെ വിത്തില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനും ക്ലോറോജെനിക് അമ്ലവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുവാനും, അങ്ങനെ രക്താധിസമ്മര്‍ദ്ദത്തിനുള്ള സാദ്ധ്യതയെ ലഘൂകരിക്കുകയും ചെയ്യുന്നു.
ചൊറിച്ചില്‍, താരന്, സോറിയോസിസ്, എക്സിമ തുടങ്ങിയ ശിരോചര്‍മ്മ പ്രശ്നങ്ങളെ ചികിത്സിക്കുവാന്‍ തക്കാളി വളരെ ഉത്തമമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ജീവകം സി. താരനുണ്ടാകുന്നതിനെ പ്രതിരോധിച്ച് ശിരോചര്‍മ്മത്തെ സ്വതന്ത്രമാക്കുന്നു. ഇതിലെ കൊളാജെന്‍ എന്ന ഘടകം ശിരോചര്‍മ്മത്തിലെ കോശങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ സഹായിക്കുന്നു.
Post Your Comments