വ്യത്യസ്തതയുള്ള വാര്‍ത്താനുഭവത്തിനായി ഗുണമേന്മയുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തങ്ങള്‍ പ്രതിഫലം നല്‍കുമെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്ബത്തിക പ്രതിബദ്ധതയാണിതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളറാണ് ഗൂഗിള്‍ മാറ്റിവെച്ചിരിക്കുന്നത്.
Read Also : മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് എ ആർ റഹ്മാൻ ; വിഡിയോ കാണാം
പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നേട്ടമുള്ള ഒരു പുതിയ ഉല്‍പ്പന്നമാണ് ഗഗൂഗിള്‍ ന്യൂസ് ഷോകേസ്. വായനക്കാര്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്തകളെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതിനും പ്രസാധകര്‍ക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഗൂഗിള്‍ ന്യൂസ് ഷോക്കേസിലൂടെ സാധിക്കും.
Post Your Comments