വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ബ്ലൂംബെർഗ് ന്യൂസാണ് ഹിക്സിന് കോവിഡാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആദ്യമാണ് ഹിക്സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും ട്രംപിന്റെ 2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായും പ്രവർത്തിച്ചിരുന്നു.
എയർഫോഴ്സ് വണ്ണിൽ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്സ്.ചൊവ്വാഴ്ച ക്ലീവ്ലൻഡിൽ നടന്ന സംവാദ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലും ഹോപ് ഹിക്സ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
Post Your Comments