ലക്‌നൗ : ഹത്രാസ് കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതീരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണം. ക്രമസമാധാനം സംരക്ഷിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയെ ഗോരഖ്പൂരിലേക്ക് തന്നെ തിരികെ അയക്കണം. അവിടെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോയി രാമക്ഷേത്ര നിർമാണത്തിന് മേല്‍നോട്ടം വഹിക്കട്ടെ. ആര്‍എസ്എസില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്നും മായാവതി പറഞ്ഞു.
Also read : മാലിദ്വീപിൽ ക്രിക്കറ്റ് സ്റ്റേഡിയവും ആശുപത്രിയും നിർമിക്കാനൊരുങ്ങി ഇന്ത്യ
അതേസമയം രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിൽ ഗൗതം ബുദ്ധ നഗര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കൂട്ടമായി പോയതിനെ തുടര്‍ന്ന് പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് ഇവരെ കൂടാതെ 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
Post Your Comments