Latest NewsIndiaNewsCrime

നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തി അടച്ചിട്ട പെട്ടിക്കുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഗോരഖ്പുർ : അടച്ചിട്ട പെട്ടിക്കുള്ളിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മണിറാം മേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം യുവതിയുടെ മൃതദേഹത്തിൽ പുറത്തു കാണാവുന്ന തരത്തിലുള്ള പരിക്കുകളൊന്നുമില്ല.

ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് സ്ത്രീയുടെ മൃതദേഹത്തിലുള്ളത്. നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തിയിട്ടുണ്ട്. എന്നാൽ യുവതിയെ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പെട്ടിക്കുള്ളിലാക്കി മണിറാം മേഖലയിലെ ഘോൽഹാവ കായലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അർവിന്ദ് പാണ്ഡെ പറഞ്ഞു.

മൃതദേഹത്തിന്റെ ഒരു കൈയിൽ ടാറ്റൂ കുത്തിയിട്ടുണ്ട്. ബോക്സിനുള്ളിലെ ഒരു കവറിൽ കുറച്ച് വസ്ത്രങ്ങളും മരുന്നുകളും താലിയും കണ്ടെത്തി. ഇത് തെളിയിക്കുന്നത് സംഭവം ഗാർഹികപീഡനമാണെന്നാണ്. കഴുത്തുഞെരിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയിരിക്കുന്നത്’ – പോസ്റ്റുമോർട്ടത്തിനും അന്വേഷണത്തിനും ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button