25,000 യൂണിറ്റുകളുടെ വിൽപ്പന നേട്ടവുമായി, ടാറ്റായുടെ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ്. 25,000 -മത്തെ യൂണിറ്റ് പ്ലാന്റില്‍ നിന്ന് പുറത്തിറക്കി രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാരണം ഒരു മാസത്തിലധികം വാഹനത്തിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു. 2020 ഓഗസ്റ്റില്‍ 4,941 യൂണിറ്റ് വില്‍പ്പന നടത്തിയ മൂന്നാമത്തെ ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണ് അൾട്രോസ്.
Also read : തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും
സ്‌പോര്‍ട്ടി പ്രൊഫൈല്‍, എഞ്ചിനുകള്‍, സമഗ്രമായ സവിശേഷതകള്‍ എന്നിവയാണ് ആള്‍ട്രോസിനെ തേടിയുള്ള ആവശ്യക്കാരുടെ എണ്ണം കൂട്ടുന്നത്. ഗ്ലോബല്‍ NCAP പരിശോധനയില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യൻ കാർ എന്ന നേട്ടവും അൾട്രോസിനുണ്ട്. ഈ വര്‍ഷം ആദ്യമായാണ് . പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിൽ വിപണിയിൽ എത്തുന്നത്. ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് കാർ നിർമിച്ചിരിക്കുന്നത്.
നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ മുന്‍വശത്തെയും . റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെയും മനോഹരമാക്കുന്നു. വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ് എന്നിവ മറ്റു സവിശേഷതകൾ
Post Your Comments