Latest NewsIndiaNews

വാഹനാപകടങ്ങളിൽപ്പെട്ടവരെ സഹായിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാൻ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്ത് വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് രക്ഷകരായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.

വാഹനാപകടങ്ങളിൽപ്പെട്ടവരെ സഹായിക്കുന്ന രക്ഷകർ വ്യാപകമായി വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
വാഹനാപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കുന്നവർക്ക് നേരെ യാതൊരു വിവേചനവും പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. ജാതി, മതം, ലിംഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രക്ഷകരെ മാറ്റിനിർത്തരുത്. തികഞ്ഞ ബഹുമാനത്തോടെ അവരോട് പെരുമാറണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

അപകടത്തിൽപ്പെട്ടവരുമായി ആശുപത്രിയിൽ എത്തുന്നവരുടെ പേര്, വിലാസം, മുതലായ വ്യക്തിവിവരങ്ങൾ നൽകാൻ പോലീസ് ഉദ്യോഗസ്ഥർ നിർബന്ധിക്കരുത്. വ്യക്തിവിവരങ്ങൾ നൽകാൻ അവർ തയ്യാറായാൽ മാത്രം വിവരങ്ങൾ ശേഖരിക്കാമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button