കൊച്ചി: കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ 33 പേജ് മൊഴിയുടെ പകർപ്പിനാണ് അപേക്ഷ സമർപ്പിച്ചിച്ചുള്ളത്.
Read Also : സ്വര്‍ണക്കടത്ത് കേസ് : എല്‍ഡിഎഫ് കൗണ്‍സിലറിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന
നേരത്തെയും ഇതേ ആവശ്യവുമായി സ്വപ്‌ന സുരേഷ് അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു. എന്നാൽ സീൽഡ് കവറിൽ നൽകിയ രഹസ്യ രേഖയാണ് മൊഴി എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വപ്‌ന മൊഴി പകർപ്പ് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
കസ്റ്റംസ് ആക്ട് 108 പ്രകാരം മൊഴിയുടെ പകർപ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണ്. കേസിന്റെ തുടർ നടപടികൾക്കായി പകർപ്പ് ലഭിക്കേണ്ടതുണ്ടെന്നും സ്വപ്‌ന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
Post Your Comments