Latest NewsNewsIndia

ഹത്രാസിന്റെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാര്‍ കൊന്നതാണ്; ആദിത്യനാഥ് സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സോണിയ

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദയയില്ലാത്ത ഒരു സർക്കാരും അതിലെ അധികാരികളും അവരുടെ അജ്ഞതയും ചേർന്നാണ് ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സോണിയ ആരോപിക്കുന്നത്. ഡൽഹിയിലെ നിർഭയ സംഭവത്തോട് താരതമ്യപ്പെടുത്തി ‘ഹത്രാസ് നിർഭയ’ എന്നാണ് ഇരയെ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ പെൺകുട്ടിക്ക് നീതി തേടിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ.

Read also: രണ്ടില രണ്ടിലാർക്ക്..?; പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

‘ഒരു പാവപ്പെട്ട കുടുംബത്തിലെ മകളാകുന്നത് കുറ്റകൃത്യം ആണോ എന്നാണ് സോണിയ വീഡിയോയിൽ ചോദിക്കുന്നത്. ‘ഹത്രാസിലെ നിർഭയ മരിച്ചതല്ല എന്നാണ് എനിക്ക് പറയാനുള്ളത്. അടിച്ചമർത്തുന്ന ഒരു സർക്കാരും അവരുടെ ഭരണനേതൃത്വവും അവരുടെ സ്ഥിരതയില്ലായ്മയും ചേർന്ന് ആ പെൺകുട്ടിയെ കൊലപ്പെടുത്തിയതാണ്’ കടുത്ത ഭാഷയിൽ സോണിയ പറയുന്നു.

ജീവനോടെ ഉണ്ടായിരുന്നപ്പോള്‍ അവള്‍ക്ക് പറയാനുള്ളത് കേട്ടില്ല. അവളെ സംരക്ഷിച്ചില്ല. മരിച്ചതിനു ശേഷം അവള്‍ക്ക് അവളുടെ വീടും നിഷേധിച്ചു. അവളെ കുടുംബത്തിന് കൈമാറിയില്ല. കരഞ്ഞുകൊണ്ടിരുന്ന അമ്മയ്ക്ക്, മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ല. ഇതൊരു വലിയ പാതകമാണ്- സോണിയ ആരോപിച്ചു.

യുവതിയുടെ മൃതദേഹം പോലീസുകാര്‍ സംസ്‌കരിച്ചതിനെയും സോണിയ വിമര്‍ശിച്ചു. അനാഥയെ പോലെ സംസ്‌കരിക്കപ്പെട്ടതിലൂടെ അവള്‍ അപമാനിക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു.

shortlink

Post Your Comments


Back to top button