ലക്‌നൗ: ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ വ്യക്തമാക്കി. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും നീതി ഉറപ്പുവരുത്തുമെന്നും ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നല്‍കിയതായും സ്മൃതി ഇറാനി വ്യക്തമാക്കി.
ഡല്‍ഹി നിര്‍ഭയ പെണ്‍കുട്ടിയേക്കാള്‍ ക്രൂരമായാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. നാവ് മുറിഞ്ഞുപോയിട്ടുണ്ട്. ഹാത്രാസിലെ നാല് സവര്‍ണ യുവാക്കളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.
Post Your Comments