ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസ് വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതികളെ മുഴുവന്‍ വെറുതെ വിട്ട കോടതി വിധി നാണം കെട്ടതാണെന്നും യെച്ചൂരി വ്യക്തമാക്കി.
ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സിജെഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോല്‍ ഈ വിധി നാണക്കേട്’. യെച്ചൂരി ട്വീറ്റ് ചെയ്തു.
അതേസമയം, തർക്കമന്ദിര കേസ് വിധിക്കെതിരെ പരിഹാസവുമായി പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണും രംഗത്തെത്തി. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
Post Your Comments