Latest NewsKeralaNewsIndia

“കേരളത്തിൽ കോവിഡ് രോഗി ആംബുലൻസിൽ ബലാത്സംഗം ചെയ്യപ്പെട്ടതോ കോവിഡ് രോഗി പുഴുവരിച്ചതോ സ്വർണക്കടത്തിൽ പിണറായി വിജയൻ സർക്കാർ പ്രതിരോധത്തിലായിരിക്കുന്നതോ ഒന്നും വയനാട് എംപി രാഹുൽ ഗാന്ധി അറിയാത്തതല്ല” : സന്ദീപ് ജി വാര്യർ

സിപിഎമ്മും കോൺഗ്രസും ഡൽഹിയിൽ ഒക്കച്ചങ്ങായിമാർ ആണല്ലോ. പിണറായി വിജയനെതിരെ സമരം നടത്താൻ രാഹുൽഗാന്ധിയെ കിട്ടില്ല

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും രാഹുൽഗാന്ധി നടത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ .”രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. പക്ഷേ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ ഒരു പ്രതികരണവും അദ്ദേഹം നടത്തിക്കാണുന്നില്ല”,സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Read Also : മെയ്ക് ഇൻ ഇന്ത്യ : അതിര്‍ത്തിയില്‍ ചൈനയെ നിരീക്ഷിക്കാൻ ഇന്ത്യന്‍ സേനയ്ക്കായി ‘ടി- റെക്സ്’ എത്തി

“കേരളത്തിൽ നടക്കുന്ന ഒരു സമരത്തിനും അദ്ദേഹം നേതൃത്വം നൽകുന്നില്ല. ഡൽഹിയിൽ നിന്നും വിളിപ്പാടകലെയുള്ള നോയിഡ ഹൈവേയിൽ പോയി രാഷ്ട്രീയ നാടകം നടത്താൻ മാത്രമേ രാഹുൽഗാന്ധിക്ക് താല്പര്യമുള്ളൂ”,സന്ദീപ് ജി വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/Sandeepvarierbjp/posts/4480213265353738

shortlink

Related Articles

Post Your Comments

Related Articles


Back to top button