Latest NewsNewsIndia

ഉത്തര്‍പ്രദേശ് പോലീസ് നിലത്തേക്ക് തള്ളിയിട്ട് ലാത്തികൊണ്ട് മര്‍ദിച്ചു; ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കായികമായി നേരിട്ട ഉത്തര്‍പ്രദേശ് പോലീസിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം.

ഉത്തര്‍പ്രദേശ് പോലീസ് നിലത്തേക്ക് തള്ളിയിടുകയും ലാത്തികൊണ്ട് മര്‍ദിച്ചതായും രാഹുല്‍ ആരോപിച്ചു. വാഹനവ്യൂഹം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഹത്രാസിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലും പ്രിയങ്കയും കാല്‍നടയായിട്ട് നീങ്ങവെയാണ് യമുന ഹൈവേയില്‍ വച്ച് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രിയങ്ക ഗാന്ധിയും രാഹുലും ഹത്രാസ് സന്ദര്‍ശനത്തിനെത്തുന്നുണ്ടെന്ന വിവരം ലഭിച്ചത് മുതല്‍ സര്‍വ്വ സന്നാഹവുമായി അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു യുപി പോലീസ്.

 

ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളെ ആദ്യം തടയാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ അവിടെനിന്ന് വാഹനവ്യൂഹം കടത്തിവിട്ടു. പിന്നീട് ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് തടഞ്ഞത്. എന്നാല്‍ വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്ത ശേഷം രാഹുലും പ്രിയങ്കയും പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായി ഹത്രാസിലേക്ക് നീങ്ങി. യമുന ഹൈവേയിലൂടെയായിരുന്നു യാത്ര. ഇതിനിടെ വീണ്ടും യുപി പോലീസെത്തി തടഞ്ഞു.

Read Also : രാ​ഹു​ലും പ്രി​യ​ങ്കയും ഡൽഹിയിലേക്ക് മടങ്ങി

എന്നാൽ  പോലീസുകാരെ വകഞ്ഞുമാറ്റി രാഹുല്‍ ഗാന്ധി വീണ്ടും മുന്നോട്ട് നീങ്ങി. ഉന്തുതള്ളുമുണ്ടായി. രാഹുലിനെ പോലീസ് കായികമായി തന്നെ നേരിട്ടു. അദ്ദേഹത്തെ തള്ളിവീഴ്ത്തി മുന്നോട്ടേക്ക് നീങ്ങാന്‍ അനുവദിച്ചില്ല. പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്യുകയുമുണ്ടായി. ഒരു ഭാഗത്ത് പോലീസ് ലാത്തിചാര്‍ജ് നടത്തുമ്പോഴും രാഹുല്‍ പ്രിയങ്കയും മുന്നോട്ടേക്ക് പോയികൊണ്ടിരുന്നു. ഒടുവില്‍ ഇരുവരേയും പോലീസ് പ്രതിരോധ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button