ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ പുരോഗതി. കഴിഞ്ഞ എട്ടര വർഷത്തിനിടെ ഇത് ആദ്യമായാണ് ഇന്ത്യയുടെ നിർമ്മാണ മേഖലയിൽ ഇത്തരമൊരു കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്.
2012 ജനുവരി മുതൽ ആഗസ്റ്റ് വരെ 52.0 ആയിരുന്നു പർച്ചേഴ്‌സിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ്. എന്നാൽ സെപ്തംബർ മാസത്തിൽ ഇത് 56.8 ആയാണ് ഉയർന്നിരിക്കുന്നത്. കോവിഡ് വ്യാപനത്തിനിടയിലും നിർമ്മാണ മേഖലയിലുണ്ടായ ഈ ഉണർവ് രാജ്യത്തിന്റെ വികസനം ശരിയായ ദിശയിലാണെന്ന സൂചനയാണ് നൽകുന്നത് എന്നാണ് വിദ്ഗദർ പറയുന്നത്.
ലോക് ഡൗൺ ഏർപ്പെടുത്തിയ ഏപ്രിൽ മാസത്തിൽ ഇൻഡ്കസിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ 32 മാസങ്ങൾക്ക് ശേഷം ആദ്യമായായിരുന്നു ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. എന്നാൽ നിർമ്മാണ ശാലകൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഈ ഇടിവ് മറികടക്കാൻ രാജ്യത്തിനായി. കോവിഡിന് ശേഷം കയറ്റുമതിയ്ക്കായി ലഭിച്ച പുതിയ ഒർഡറുകൾ മേഖലയിലെ ഉണർവിന് പ്രധാന കാരണമായതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments