KeralaLatest NewsNews

ലൈഫ് മിഷന്‍ കേസിലും സര്‍ക്കാരിനുവേണ്ടി ഹാജരാവുക സുപ്രീംകോടതി അഭിഭാഷകൻ

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ.വി വിശ്വനാഥനാണ് ഹാജരാവുക.

Read also: എം.പിമാര്‍ ആര്‍ക്കു വേണമെങ്കിലും കൊട്ടാവുന്ന ചെണ്ടയല്ല; നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ്

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ റജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജി അരുൺ ആണ് ഹർജി പരിഗണിക്കുന്നത്.

സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നതുമാണെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്.

വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രെസന്‍റും തമ്മിലാണ് കരാര്‍. റെഡ് ക്രെസന്‍റില്‍ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് FRCA നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സർക്കാർ ഉയർത്തുന്നവാദം.

സ്വകാര്യ കമ്പനികളായ റെ‍ഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥർക്കെതിരേയും ഈ ഇടപാടിൽ തെളിവുമില്ല.സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർ‍ജിയിൽ പറയുന്നു.

വിദേശത്ത് നിന്നും സംഭവാന സ്വീകരിക്കുന്നതിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. ഈ രീതിയിൽ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനും FRCA നിയമം അനുമതി നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button