കൊല്ലം: പാര്‍ട്ടി പുനഃസംഘടനയില്‍ നേതാക്കളുടെ ഇടയിൽ തന്നെ അമർഷം പുകയുന്നതിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. കേരളത്തിലെ എം.പിമാര്‍ സ്ഥാനം രാജിവെച്ച് എം.എല്‍.എമാരായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും ഈ വ്യാജ പ്രചരണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എം.പിമാര്‍ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള എം.പിമാര്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോണ്‍ഗ്രസില്‍ ശക്തമാണ്. ഈ വ്യാജ പ്രചരണം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെയാണ് നടക്കുന്നതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. താനോ കേരളത്തിൽ നിന്നുള്ള മറ്റ് എം.പിമാരോ നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയോ കെ.പി.സി.സിയെയോ സമീപിച്ചിട്ടില്ല. പാര്‍ട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്തുന്നത്.
ഇങ്ങനെ ഒരു ആരോപണം അഴിച്ചുവിട്ട്, ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഞങ്ങള്‍ക്ക് അപഖ്യാതി ഉണ്ടാക്കുന്നു. അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ചവരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Post Your Comments